മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മൗണ്ട് താബോർ സെന്റ് പോൾസ് ചാപ്പലിലെ പെരുന്നാളിന് വികാരി ഫാ.ജോയി നെല്ലിക്കുന്നേൽ കൊടിയേറ്റി. നാളെ രാവിലെ 6.30 പ്രഭാത പ്രാർത്ഥന നടക്കും. ഏഴ് മണിക്ക് വിശുദ്ധ കുർബാനയ്ക്ക് ഫാ. ഗീവർഗീസ് തെക്കുംചേരിയിൽ കോർ എപ്പിസ്കോപ്പ നേതൃത്വം നൽകും. 8.30 നേർച്ച വിളമ്പ്. വൈകിട്ട് 6.30 സന്ധ്യാ പ്രാർത്ഥനയ്ക്ക് ഫാ. തോമസ് വെള്ളാംകണ്ടത്തിൽ നേതൃത്വം നൽകും. തുടർന്നുള്ള ദിവസങ്ങളിലും വിവിധ ചടങ്ങുകളുണ്ടാകും. ഞായറാഴ്ചയാണ് കൊടിയിറക്ക്.