
പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല 'നാടാകെ വായനക്കൂട്ടം' പരിപാടിയിൽ കുമാരനാശാൻ രചിച്ച ചണ്ഡാലഭിക്ഷുകിയുടെ നൂറാം വാർഷികം ആഘോഷിച്ചു.
തെറ്റമോളത്ത് മംഗലത്തുകുഴി സുന്ദരന്റെ ഭവനാങ്കണത്തിൽ നടന്ന പരിപാടിയിൽ മാദ്ധ്യമപ്രവർത്തകൻ ബി.ജെ. പ്രദീപ് മുഖ്യാതിഥിയായി. നന്ദന അനിൽ, അതിദേവ് സജീവ്, ശ്രുതി, അഞ്ജന, തീർത്ഥ രൂപേഷ്, അപർണ്ണ ചെല്ലപ്പൻ, അഞ്ജന ചെല്ലപ്പൻ, വിശാല രൂപേഷ് തുടങ്ങിയവർ കവിതകളും പാട്ടുകളും പുസ്തകാനുഭവങ്ങളും പങ്കുവച്ചു. പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, സെബിൻ പൗലോസ്, പി. കെ. ജിനീഷ് എന്നിവർ സംസാരിച്ചു.