പുത്തൻകുരിശ്: വൈസ്‌മെൻ മിഡ് വെസ്റ്റ് ഇൻഡ്യ റീജിയണൽ കൺവൻഷൻ ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. കെ.സി. സാമുവൽ ഉദ്ഘാടനം ചെയ്തു. റീജിയണൽ അവാർഡ് നൈറ്റിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. റീജിയണൽ ഡയറക്ടർ സന്തോഷ് ജോർജ് അദ്ധ്യക്ഷനായി. സേവന പദ്ധതികളുടെ ഉദ്ഘാടനം മുൻ ഇന്റർനാഷണൽ പ്രസിഡന്റ് ഐസക് പാലത്തിങ്കലും ഇന്റർനാഷണൽ പദ്ധതി ഉദ്ഘാടനം മുൻ ഏരിയാ പ്രസിഡന്റ് വി.എ. തങ്കച്ചനും നിർവ്വഹിച്ചു. റീജിയണൽ ഡയറക്ടർ ജോർജ് എം. അമ്പാട്ട് ടീമിന്റെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് ഇൻഡ്യാ ഏരിയാ പ്രസിഡന്റ് ഡോ. ആനന്ദ് ജേക്കബ് വർഗീസ് നേതൃത്വം നൽകി. റീജിയണൽ ഡയറക്ടർ ഇലക്ട് സുനിൽ ജോൺ, മുൻ റീജിയണൽ സെക്രട്ടറി ഡോ. ടെറി തോമസ്, ട്രഷറർ പ്രതീഷ് പോൾ, സെക്രട്ടറി ബിനോയി പൗലോസ്, ടെൻസിംഗ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.