തോപ്പുംപടി: കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കൃതിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ ഇന്ന് വൈകിട്ട് 5ന് ചണ്ഡാലഭിക്ഷുകി ഒരു പുനർവായന എന്ന വിഷയത്തിൽ സീന മാധവൻ പ്രഭാഷണം നടത്തും. വായനപക്ഷാചരണത്തിന്റെ ഭാഗമായി ടാഗോർ വനിതാ വേദിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിൽ കുമാരനാശാൻ ആദ്യത്തെ സ്ത്രീപക്ഷ കവിയും വിപ്ലവ കവിയും എന്ന വിഷയത്തിൽ ഗിരിജ കാരുവള്ളിൽ സംസാരിക്കും.