മൂവാറ്റുപുഴ: കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കല്ലൂർക്കാട് എ. ഇ.ഒ. എ.സി.മനു നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം. എം. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ രേഖ വെള്ളത്തൂവൽ മുഖ്യപ്രഭാഷണം നടത്തി. കലൂർ സെന്റ് ജോൺസ് പള്ളി വികാരി ഫാ.ജോസ് മയിലാടിയത്ത് അനുഗ്രഹപ്രഭാഷണം നടത്തി.സ്കൂൾ മാനേജർ ഐപ്പ് വർഗീസ് കൊച്ചുകൂടി എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു. കല്ലൂർക്കാട് ബി.പി.സി. എം.കെ.ബിജു,ഹെഡ്മാസ്റ്റർ ഷാബു കുര്യാക്കോസ്, എം.പി.ടി.എ. പ്രസിഡന്റ് ഷീന അനീഷ്,ജോമോൻ ജോസ്,എൽസ ബിജു എന്നിവർ സംസാരിച്ചു.സജി ചെറിയാൻ, ജിയോ റെജി, മോനിക്ക ദേവസ്യ,നീന ജോയി, ഭദ്രാ സുരേന്ദ്രൻ വി.എസ്. ഗീതു, ബി.എം. ബിസ്മയ, ഭദ്ര ലെജു തുടങ്ങിയവർ നേതൃത്വം നൽകി.