കൊച്ചി: വാറന്റി സമയത്തിനിടെ കേടായ ടെലിവിഷൻ മാറ്റിനൽകാത്തതിന് കമ്പനിക്കെതിരെ ഉപഭോക്താവ് നിയമനടപടി ആരംഭിച്ചു. വടുതല സ്കൈലൈൻ വില്ലയിൽ താമസിക്കുന്ന ഡോ.കെ.വി. തോമസാണ് സാംസംഗ് ഇന്ത്യ ഇലക്ട്രോണിക്സിന് എതിരെ വക്കീൽ നോട്ടീസ് അയച്ചത്.
ഡോ.തോമസ് വാങ്ങിയ എൽ.ഇ.ഡി ടിവി ഏതാനും മാസം കഴിഞ്ഞ് തകരാറിലായി. പരാതി നൽകിയപ്പോൾ പാനൽ ബോർഡ് മാറ്റിവച്ചു. ടിവ. മാറ്റിനൽകാൻ കമ്പനി തയാറാകത്തതിനെ തുടർന്നാണ് വക്കീൽ നോട്ടീസ് അയച്ചത്.