മൂവാറ്റുപുഴ: മേക്കടമ്പ് ഗവ എൽ.പി സ്കൂളിൽ ഒരാഴ്ച നീണ്ടുനിന്ന വായനപരിപോഷണ പ്രവർത്തനങ്ങൾ സമാപിച്ചു.മഹാരാജാസ് കോളേജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നാവൂർ പരീത് സമാപന ദിനത്തിൽ ക്ലാസെടുത്തു. സ്കൂൾ ഡിജിറ്റൽ മാഗസിന്റെ പ്രകാശനവുംഅദ്ദേഹം നിർവ്വഹിച്ചു. മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സമ്മാനവിതരണവും അമ്മ ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു. യോഗത്തിൽ ഹെഡ്മിസ്ട്രസ് എം.എൽ, സുനിത,​ പി.ടി.എ. പ്രസിഡന്റ്‌ പി.എൻ. ഉണ്ണിക്കൃഷ്ണൻ, എസ്.എം.സി. ചെയർമാൻ വിമൽ കുമാർ,അദ്ധ്യാപിക കരോളിൻ വർഗീസ് , പി.ടി.എ. വൈസ് പ്രസിഡന്റ് കെ.സി.‌ ശ്യാം എന്നിവർ സംസാരിച്ചു.