പെരുമ്പാവൂർ: പാറപ്പുറം ശ്രീസ്വാമിവൈദ്യ ഗുരുകുലം ട്രസ്റ്റ് സംസ്‌കാരികസഭ സംഘടിപ്പിക്കുന്ന സ്‌നേഹസംഗമം ഇന്ന് വൈകിട്ട് ആറ് മണിക്ക് ട്രസ്റ്റിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നടക്കും. ഡോ.അഭിലാഷ് വി.നാഥിന്റെ അധ്യക്ഷതയിൽ നടക്കുന്ന സദസിൽ മാദ്ധ്യമ ലോകത്തെ യാത്രാനുഭവങ്ങളെകുറിച്ച് റെജി ലൂക്കോസ് സംസാരിക്കും. ഗുരുകുലം ഫൗണ്ടർ കീർത്തി കുമാർ, കാലടി എസ്. എൻ.ഡി.പി ലൈബ്രറി ഭാരവാഹികളായ കാലടി എസ്. മുരളീധരൻ, എം.വി. ജയപ്രകാശ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ജയരാജ് ഭാരതി എന്നിവർ സംബന്ധിക്കും.