കൊച്ചി: രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കുന്നതിന് ഒറ്റകെട്ടായി പൊരുതണമെന്ന് തനിമ സംസ്ഥാന പ്രസിഡന്റ് ആദം അയൂബ് പറഞ്ഞു. 'ഗാന്ധിയൻ കളക്ടീവിന്റെ നേതൃത്വത്തിൽ ഡോ. ബാബു ജോസഫ് 'വർഗീയതക്കെതിരെ' നടത്തുന്ന ദശദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാനവാസ് പറവൂർ, എൻ.കെ. അബ്ബാസ് , മിസിയ, എസ്.ബി. മുഹമ്മദലി, സദജിൽ മുജിബ് , അൻസാർ തായിക്കാട്ടുകര, സലിം മലക്കുടി എന്നിവർ സംസാരിച്ചു.