ആലുവ: സി.എസ്.ഐ കൊച്ചിൻ മഹായിടവക ചെയർമാൻ ബേക്കർ നൈനാൻ ഫെൻ ബിഷപ്പിന്റെ എപ്പിസ്‌കോപൽ സ്ഥാനരോഹണത്തിന്റെ ഒമ്പതാം വാർഷിക സ്‌തോത്ര ശുശ്രുഷ ഇന്ന് നടക്കും. രാവിലെ 10ന് എറണാകുളം ഇമ്മാനുവൽ കാത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ സംസർഗ ആരാധനയോടെ ആരംഭിക്കും. തുടർന്ന് നടക്കുന്ന അനുമോദന ചടങ്ങിൽ സി.എസ്.ഐ ഈസ്റ്റ് കേരള ഡയോസിസൻ ബിഷപ്പ് വി.എസ്. ഫ്രാൻസിസ് മുഖ്യാഥിതിയായിരിക്കും. ഹൈബി ഈഡൻ എം.പി, വൈദിക സെക്രട്ടറി പ്രെയ്‌സ് തൈപറമ്പിൽ എന്നിവർ സംസാരിക്കും.