കൊച്ചി: കെ.എസ്.കെ.ടി.യു എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ഗവൺന്മെന്റ് ഗേൾസ് എൽ.പി സ്‌കൂളിലെ 185 വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകൾ നൽകി.
ബുക്കുകൾ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള സ്‌കൂൾ പ്രധാന അദ്ധ്യാപകൻ സാബു ജേക്കബിന് കൈമാറി.
സ്‌കൂൾ എസ്.എം.സി ചെയർപേഴ്‌സൺ ഡോ. സുമി ജോയി അധ്യക്ഷയായി.
കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി വർഗ്ഗീസ്. സി.ടി, ഏരിയ പ്രസിഡന്റ് ടി.കെ. വിജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.കെ. രാമചന്ദ്രൻ, പ്രമീള വിക്രമൻ, എന്നിവർ സംസാരിച്ചു.