കോതമംഗലം: ആധുനികവത്കരിച്ച കീരംപാറ വില്ലേജ് ഓഫീസ് ജൂലായ് ഒന്ന് ഉച്ചയ്ക്ക് 12.ന് റവന്യുമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്.

1350 ചതുരശ്ര അടിയാണ് പുതിയ വില്ലേജ് ഓഫീസിന്റെ വലിപ്പം. നാല് ഓഫീസ് മുറികളും മൂന്ന് ശുചി മുറികളും ആധുനീക രീതിയിലുള്ള ഫർണീച്ചറുകളും ക്രമീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക റാമ്പും ഒരു ശുചിമുറിയും സജ്ജമാക്കിയിട്ടുണ്ട്. പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ചിരുന്ന ഓഫീസിൽ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.