നെടുമ്പാശേരി: കുറുമശേരി ഭദ്രകാളി ക്ഷേത്രത്തിലെ എട്ടാമത് പ്രതിഷ്ഠ ദിന മഹോത്സവം നാളെ മുതൽ ജൂലായ് എട്ട് വരെ നടക്കും. സുഷമ അന്തർജ്ജനം മാരാമറ്റത്തുമനയുടെ നേതൃത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ജൂലായ് ഒമ്പതിന് ക്ഷേത്രാചാര്യൻ മൂത്തകുന്നം അനിരുദ്ധൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും നടക്കും. മഹാഗണപതിഹോമം, മഹാഗുരുതി, നാരായണീയ പാരായണം, ആദ്മീയ പ്രഭാഷണം, തിരുവാതിരകളി, പ്രസാദ ഊട്ടു എന്നിവയും നടക്കും.