ku

കുറുപ്പംപടി: മാവേലിക്കരയിൽ എസ്.എൻ.ഡി.പി യോഗം നേതാക്കൾക്കെതിരായ അന്യായ പൊലീസ് നടപടിക്കെതിരെ കുന്നത്തുനാട് യൂണിയൻ ആസ്ഥാനത്ത് പന്തംകൊളുത്തി പ്രകടനം നടത്തി. യൂണിയൻ ചെയർമാൻ കെ.കെ.കർണ്ണൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സജിത് നാരായണൻ, വനിതാസംഘം സെക്രട്ടറി സജിനി അനിൽ, വനിതാസംഘം, യൂത്ത് മൂവ്മെന്റ്, സൈബർസേന പ്രവർത്തകർ, ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.