തൃക്കാക്കര: സ്പോർട്ട്സ് കൗൺസിൽ തെരഞ്ഞെടുപ്പിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ തർക്കം.തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് തർക്കത്തിൽ കലാശിച്ചത്.നഗരസഭയിലേക്ക് സ്പോർട്ട്സ് കൗൺസിൽ രൂപീകരിക്കുന്നതിന്റെ ഭാഗമായി കലാ-കായിക സ്റ്റാന്റിൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻ കൗൺസിലിൽ തീരുമാനിക്കാതെ ഏകപക്ഷീയമായി ലിസ്റ്റ് കൊടുത്തതിനെതിരെ പ്രതിപക്ഷ കൗൺസിലർമാരായ എം.ജെ ഡിക്സൺ,ജിജോ ചങ്ങം തറ എന്നിവർ രംഗത്തെത്തിയത്.
സ്റ്റാന്റിങ് കമ്മറ്റി തീരുമാനിച്ചിരുന്നതായി ചെയർമാൻ നൗഷാദ് പല്ലച്ചി സഭയെ അറിയിച്ചു.കൗൺസിൽ അംഗീകാരമില്ലാതെ സ്പോർട്ട്സ് കൗൺസിൽ കൊടുത്ത ലിസ്റ്റ് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം ഒന്നടങ്കം പറഞ്ഞു.പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും മൂന്ന് പേരുടെ ലിസ്റ്റ് നൽകി.ഇവരെ പരിഗണിക്കുന്നത് യോഗ്യത നോക്കി മതിയെന്ന് കൗൺസിലർ പി.സി മനൂപ് പറഞ്ഞു. തൃക്കാക്കര നഗരസഭ ലൈബ്രറിക്ക് മുന്നിൽ അന്തരിച്ച പി.ടി തോമസ് എം.എൽ.എ യുടെ പ്രതിമ നിർമ്മിക്കാനുള്ള അജണ്ട എസ്റ്റിമേറ്റിലെ പോരയ്മയുള്ളത് കാരണം മാറ്റി വക്കുന്നതായി കൗൺസിൽ തുടങ്ങിയ ഉടൻ ചെയർപേഴ്‌സണ്‍ അറിയിച്ചു.