shyan

കൊച്ചി: സെൻട്രൽ ജി.എസ്.ടി ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോൺ ചീഫ് കമ്മിഷണർ ശ്യാംരാജ് പ്രസാദ് ഇന്ന് വിരമിക്കും. ബീഹാർ സ്വദേശിയായ ശ്യാംരാജ് ഡൽഹി ഐ.ഐ.ടിയിൽ നിന്ന് ബിരുദാനന്തരബിരുദം നേടിയശേഷം 1988ലാണ് സിവിൽ സർവീസിൽ ചേർന്നത്.

മുംബയ്, ദാമൻ, വാപി എന്നിവിടങ്ങളിലെ അപ്പീൽ കമ്മിഷണറായി പ്രവർത്തിച്ചിട്ടുണ്ട്. ഗ്വാളിയോറിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെയും അഹമ്മദാബാദിലെ ഡി.ആർ.ഐയിലെയും മികച്ചസേവനത്തിന് 2008ൽ രാഷ്ട്രപതിയുടെ അവാർഡിന് അർഹനായിട്ടുണ്ട്. തിരുച്ചിറപ്പിള്ളി, മുംബയ് എന്നിവിടങ്ങളിൽ കസ്റ്റംസ് കമ്മിഷണറായിരുന്നു.