തൃപ്പൂണിത്തുറ: കേന്ദ്ര പരിസ്ഥിതി-കാലാവസ്ഥ വനമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം പ്ലാസ്റ്റിക് നിരോധം ഇന്ന് മുതൽ കർശനമാക്കും.
ക്യാരിബാഗുകളും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നതും സംഭരിക്കുന്നതും കച്ചവടം ചെയ്യുന്നതും, ഉപയോഗിക്കുന്നതിനുമാണ് നിരോധനം.
പ്ലാസ്റ്റിക് കാരിബാഗുകൾ, ടേബിളിൽ വിരിക്കുവാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, കൂളിംഗ് ഫിലിമുകൾ, പ്ലേറ്റുകൾ, കപ്പുകൾ, തെർമോകോൾ, സ്നൈറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് സ്പൂണുകൾ, പ്ലാസ്റ്റിക് കത്തികൾ, സ്ട്രോകൾ, ഡിഷുകൾ, സ്റ്റിക്കർ, പ്ലാസ്റ്റിക് കോട്ടിംഗുളള പേപ്പർ പ്ലേറ്റുകൾ, കപ്പുകൾ, ബൗളുകൾ, നോൺ വ്യൂവൺ ബാഗുകൾ, പ്ലാസ്റ്റിക് കൊടി, തോരണങ്ങൾ, പ്ലസ്റ്റിക് ബണ്ടിംഗ്, പ്ലാസ്റ്റിക് വാട്ടർ പൗച്ചുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് ഗാർബേജ്, ബാഗുകൾ, പി.വി.സി ഫ്ളെക്സ് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക് പാക്കറ്റുകൾ, പ്ലാസ്റ്റിക് സ്റ്റിക്കോടുകൂടിയുളള ഇയർ ബഡ്സുകൾ, പ്ലാസ്റ്റിക് സ്റ്റിക്കോടുകൂടിയുള്ള ബലൂണുകൾ, പ്ലാസ്റ്റിക് ഐസ്ക്രീം സ്റ്റിക്കറുകൾ, ക്യാന്റി സ്റ്റിക്കറുകൾ, സിഗരറ്റ് പാക്കറ്റുകൾ, ഇൻവിറ്റേഷൻ കാർഡുകൾ, സ്വീറ്റ് ബോക്സുകൾ എന്നിവ നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. നിരോധനം ലംഘിക്കുന്നവർക്കെതിരെ പിഴയും ലൈസൻസ് റദ്ദാക്കലുമടക്കം കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.