വൈപ്പിൻ: ഗോശ്രീ ബസുകളുടെ നഗര പ്രവേശനം ആവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നായരമ്പലത്ത് നടത്തിയ സർവ്വകക്ഷി സമ്മേളനം സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്ക് നൽകുവാനുള്ള ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം വി. എസ്. രവീന്ദ്രനാഥ് നിർവഹിച്ചു.
സമിതി വൈസ് ചെയർമാൻ ജോസഫ് നരികുളം അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. എസ്. പുരുഷൻ, വൈപ്പിൻ ഫോർട്ട്‌കൊച്ചി ഫെറി പാസഞ്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജയിംസ് തറമേൽ, എൻ. ജി. ശിവദാസ്, ജോളി ജോസഫ്, ഫ്രാൻസിസ് അറക്കൽ, ആന്റണി പുന്നത്തറ, സെബി ഞാറക്കൽ, കെ. എ. സേവിയർ തുടങ്ങിയവർ പ്രസംഗിച്ചു.