നെടുമ്പാശേരി: പാസ്‌പോർട്ടിൽ കൃത്യമം കാണിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ആന്ധ്രപ്രദേശ് സ്വദേശിനി ലക്ഷ്മിദേവി (48) കൊച്ചി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. പാസ്‌പോർട്ടിൽ നിന്ന് ഏതാനും പേജുകൾ നീക്കിയശേഷം പുതിയ പേജുകൾ തുന്നിച്ചേർത്ത നിലയിലായിരുന്നു. ഷാർജയിലേക്ക് പോകാനെത്തിയതാണ്. ഏജന്റിന് പണംനൽകിയാണ് പാസ്‌പോർട്ട് തയ്യാറാക്കിയതെന്ന് യാത്രക്കാരി വെളിപ്പെടുത്തി. കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി.