
കൊച്ചി: ജില്ലയിലെ താലൂക്ക് സർവേ ഓഫീസുകളിൽ കളക്ടർ ജാഫർ മാലിക്കിന്റെ നിർദ്ദേശപ്രകാരം പരിശോധന നടത്തി. കണയന്നൂർ താലൂക്ക് ഓഫീസിൽ കളക്ടർ നേതൃത്വം നൽകി.
സർവേയുമായി ബന്ധപ്പെട്ട പരാതികൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് 'ഓപ്പറേഷൻ സർവേ". പരിശോധനാ റിപ്പോർട്ട് താലൂക്കുകളിൽ നിന്ന് ലഭിച്ചാലുടൻ പരാതികളിൽ വസ്തുതകളുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് കളക്ടർ പറഞ്ഞു. ഭൂരേഖാ നടപടികൾ, ഭൂമി തരംമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളുടെ സർക്കുലർ ഇറക്കും.
കൊച്ചി താലൂക്കിൽ സബ് കളക്ടർ പി. വിഷ്ണുരാജ്, കോതമംഗലത്ത് മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ. അനി, കുന്നത്തുനാട്ടിൽ ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ, ആലുവയിൽ ഡെപ്യൂട്ടി കളക്ടർ കെ. ഉഷാ ബിന്ദുമോൾ, പറവൂരിൽ ഡെപ്യൂട്ടി കളക്ടർ പി.ബി. സുനിലാൽ, മൂവാറ്റുപുഴയിൽ ഡെപ്യൂട്ടി കളക്ടർ ജെസി ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.