തൃപ്പൂണിത്തുറ: 2022-23 സംരംഭക വർഷമായുള്ള പ്രഖ്യാപനത്തിന്റെയും ഈ സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങളെന്ന സർക്കാർ നയത്തിന്റെയും ചുവടുപിടിച്ച് വ്യവസായങ്ങൾ തുടങ്ങാൻ സ്ത്രീകൾ മുന്നോട്ടുവരണമെന്ന് എഡ്രാക് വനിതാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വനിതാ കമ്മിറ്റി പ്രസിഡന്റായി അഡ്വ. ശ്രീജ സോഹനേയും സെക്രട്ടറിയായി ഷെഹനാസ് ബീഗത്തെയും തിരഞ്ഞെടുത്തു. ഷെർലി വർഗീസ്, വി. യമുന (വൈസ് പ്രസിഡന്റുമാർ). നിർമല രമേഷ്, സിനി വർഗീസ് (ജോ.സെക്രട്ടറിമാർ). ജയിൻ ത്രിലോക്, ആനി ജേക്കബ്, സി. തങ്കമണി, ലത, ഷാഹിന ഷമീർ (കമ്മിറ്റി അംഗങ്ങൾ). രംഗദാസപ്രഭു, പി.സി. അജിത് കുമാർ, പൊന്നമ്മ പരമേശ്വരൻ, സീന ബാബു, വിക്ടോറിയ ആന്റണി എന്നിവർ സംസാരിച്ചു.