കൊച്ചി: രാജസ്ഥാനിലെ ഉദയപൂരിലെ കനയ്യ ലാലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി. ബാബു ഉദ്ഘാടനം ചെയ്തു. കനയ്യയുടെ കൊലപാതകത്തിലെ യഥാർത്ഥ പ്രതികൾ ഇവിടുത്തെ കപട മതേതര രാഷ്ട്രീയ നേതാക്കളാണ്. ഇന്ത്യയിൽ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ വേട്ടയാടപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആ.ഭാ.ബിജു, ക്യാപ്റ്റൻ കെ. സുന്ദരൻ, എസ്. സുധീർ, സി.ജി. രാജഗോപാൽ, അശോകൻ മരട്, നന്ദകുമാർ, രമേഷ് ഗോപി, സി.പി. ഉണ്ണികൃഷ്ണ എന്നിവർ സംസാരിച്ചു.