കൊച്ചി: മരടിൽ പൊളിച്ച ഫ്ളാറ്റുകളുടെ അനുമതിരേഖകൾ ഹാജരാക്കാൻ നിർമ്മാതാക്കളോട് ജുഡിഷ്യൽ കമ്മിഷൻ നിർദ്ദേശിച്ചു. ഇന്ന് രാവിലെ 10.30നകം രേഖകൾ ഹാജരാക്കാനാണ് മരട് ഫ്ളാറ്റ് സംബന്ധിച്ച് അന്വേഷിക്കുന്ന കമ്മിഷന്റെ നിർദ്ദേശം. ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ചെന്നൈ ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോർട്ടിന്റെ പകർപ്പും ഹാജരാക്കണം.

സംസ്ഥാന പരിസ്ഥിതി ഡയറക്ടറേറ്റ് എൻവയോൺമെന്റൽ എൻജിനിയർ ഡോ. കലൈയരശൻ ഇന്ന് കമ്മിഷന് മുമ്പിൽ ഹാജരായി സത്യവാങ്മൂലം സമർപ്പിക്കും. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.പി. ഹരിനാരായണൻ ഇന്നലെ കമ്മിഷന് മുമ്പാകെ ഹാജരായി.