തൃപ്പൂണിത്തുറ: രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യ ലാലിനെ മതതീവ്രവാദികൾ ഐ.എസ് മോഡലിൽ കഴുത്തറുത്ത് കൊന്നതിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തൃപ്പൂണിത്തറ സ്റ്റാച്യു ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻഡിൽ അവസാനിച്ചു. ഹിന്ദു ഐക്യവേദി കണയന്നൂർ താലൂക്ക് സെക്രട്ടറി അനീഷ് ചന്ദ്രൻ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.