കൊച്ചി: സ്‌പൈസസ് ബോർഡിന്റെ ദ്വിദിന ആഗോള ബയർ സെല്ലർ മീറ്റും സ്‌പൈസസ് കോൺക്ലേവും ഇന്ന് ഗുവാഹത്തിയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉദ്ഘാടനം ചെയ്യും. വടക്കുകിഴക്കേ ഇന്ത്യയിലെ സുഗന്ധവ്യഞ്ജന കർഷകരെ ആഗോള വിപണിയുമായി ബന്ധിപ്പിക്കാനും കയറ്റുമതി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി. വിവിധ വിദേശരാജ്യങ്ങളിലെ ഇറക്കുമതി സ്ഥാപനങ്ങൾ, പ്രമുഖ കയറ്റുമതിക്കാർ, എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകസംഘങ്ങൾ എന്നിവർ പങ്കെടുക്കും. ഈ മേഖലയിലെ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദർശനവും സംഗമത്തിന്റെ ഭാഗമായി നടക്കും.