riyas

കൊച്ചി: എറണാകുളം അയ്യപ്പൻകാവ് പവർഹൗസ് റോഡിലെ വീട്ടിൽ നിന്ന് ഏഴര പവൻ സ്വർണം മോഷ്‌ടിച്ച പ്രതി പിടിയിൽ. കോഴിക്കോട് മുക്കം പെരിഞ്ചേരിൽ വീട്ടിൽ നിയാസിനെയാണ് (38) എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

വീട്ടുകാർ പുറത്തുപോയസമയം മുൻവശത്തെ വാതിലിന് സമീപമുള്ള ഗ്രില്ലിന് മുകളിൽ വച്ചിരുന്ന താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്ത് പ്രവേശിച്ച പ്രതി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. പ്രതിക്കെതിരെ എറണാകുളം സെൻട്രൽ സ്റ്റേഷനിലും മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.