
അങ്കമാലി: ഞാലൂക്കര നവോദയം വായനശാല ആൻഡ് യുവജന കലാലയത്തിന്റെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി വീട്ടുമുറ്റ കൂട്ടായ്മയ്ക്ക് തുടക്കമായി. അഞ്ച് വീട്ടുമുറ്റങ്ങളിലായി നടക്കുന്ന കൂട്ടായ്മയുടെ ഉദ്ഘാടനം പി.ടി. അശോകന്റെ വീട്ടുമുറ്റത്ത് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സുരേഷ് നിർവഹിച്ചു. പുസ്തക ചർച്ചയിൽ വിപ്ലവ കവി കെ.പി.ജിയുടെ നാണിയുടെ ചിന്ത എന്ന കവിത പ്രൊഫ.കെ.ജി.നാരായണൻ അവതരിപ്പിച്ചു. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് കെ.എ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ബി. വിജേഷ് സ്വാഗതവും പി.എസ്.സന്തോഷ് നന്ദിയും പറഞ്ഞു.