അങ്കമാലി : നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്തയുടെയും കർഷക കൂട്ടായ്മയുടെ ഉദ്ഘാടനം ചെയർമാൻ റെജി മാത്യു നിർവ്വഹിച്ചു. ചമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻ പളളി പാരിഷ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റീത്ത പോൾ അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലിസി പോളി ടീച്ചർ, റോസിലി തോമസ്, കൗൺസിലർമാരായ ഷൈനി മാർട്ടിൻ, മനു നാരായണൻ, ജെസ്മി ജിജോ, കില റിസോഴ്സ് പേഴ്സൺ പി ശശി എന്നിവർ സംസാരിച്ചു. പദ്ധതി വിശദീകരണം അങ്കമാലി കൃഷി ഓഫീസർ എ.എച്ച്. സൽമ നടത്തി. മുൻ ചെയർമാൻ സി.കെ. വർഗ്ഗീസ്, മുൻ വൈസ് ചെയർമാൻ അഡ്വ. കെ.എസ്. ഷാജി, കർമ്മ സമിതി അംഗങ്ങൾ, പാടശേഖരണ സമിതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷക സുഹൃത്തുക്കൾ, തൊഴിലുറപ്പ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.