കൂത്താട്ടുകുളം:വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരേ ബി.ജെ.പി കൂത്താട്ടുകുളം കെ.എസ്.ഇ ബി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ബി.ജെ.പി മണ്ഡലം ഉപാദ്ധ്യക്ഷൻ ഡി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കൂത്താട്ടുകുളം മുനിസിപ്പൽ സമിതി പ്രസിഡന്റ് അഡ്വ.എം.എ.ജീമോൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി തിരുമാറാടി പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി സി. കെ.ബിജുമോൻ, മണ്ഡലം സെക്രട്ടറി എൻ.കെ. വിജയൻ ,എസ്.സി മോർച്ച ജില്ലാ സെക്രട്ടറി അജീഷ് തങ്കപ്പൻ, കർഷക മോർച്ച ജന. സെക്രട്ടറി കെ.ജി. മോഹനൻ, ഒ.ബി.സി മോർച്ച ജന. സെക്രട്ടറി കെ.പി. പൊന്നപ്പനാചാരി, ശ്രീജിത് നാരായണൻ എന്നിവർ സംസാരിച്ചു. ബിജുകെ. മാത്യു, കെ.എൻ.രാജേഷ്, ടി.കെ.ചന്ദ്രൻ, എം.കെ. രാജപ്പൻ , ബേബി പോൾ രതീഷ് തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി.