
അങ്കമാലി : ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷന്റെയും കിടങ്ങൂർ ഐ.ഒ സി റസിഡന്റ്സ് അസോസിയേഷന്റെയും സംയുക്ത നേതൃത്വത്തിൽ റോഡ് സുരക്ഷ ഉറപ്പാണമെന്നാവശ്യപ്പെട്ട് കിടങ്ങൂർ കപ്പേള കവലയിൽ ഉപവാസ സമരം നടത്തി. ഫാ.വർഗീസ് പുളിക്കൽ ഉപവാസം ഉദ്ഘാടനം ചെയ്തു. ശാന്തി നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കിടങ്ങൂർ സെന്റ് ജോസഫ് സ്കൂൾ ഹെഡ്മിസ്ട്രസ് സി. ടെസിലിൻ, ഓക്സിലിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ സി. ആനി, പി ജോസഫ് . ഐ.ഒ.സി പ്രസിഡന്റ് എം.പി. ജോസ്, തുറവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ്, ആർ.എസ് .പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, റെജി ഫ്രാൻസിസ്, സി.പി. എം ലോക്കൽ സെക്രട്ടറി കെ. പി രാജൻ, തുറവൂർ മണ്ഡലം പ്രസിഡന്റ് എം. പി. മാർട്ടിൻ, പഞ്ചായത്ത് അംഗങ്ങളായ സാലി വിൽസൺ, ഷിബു പൈനാടത്ത്, എം.എസ്. ശ്രീകാന്ത്, എം.എം.പരമേശ്വരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ്, ജോസഫ് പാറേക്കാട്ടിൽ, ടി. ടി പൗലസ്, വ്യാപാരി വ്യവസായി തുറവൂർ യൂണിറ്റ് പ്രസിഡന്റ് ഏലിയാസ് താടിക്കാരൻ, എസ്.യു.സി.ഐ നേതാവ് പി.പി അഗസ്റ്റിൻ, എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ സുരേഷ്, ബേബി പാറേക്കാട്ടിൽ, പി.വി. ജോണി , ഷൈൻ പി. ജോസ്, ലില്ലി ജോസഫ്, സോഫിയബിക്കുട്ടൻ, നിത ജോയി, ബേബി കോഴിക്കര എന്നിവർ പ്രസംഗിച്ചു.