മൂവാറ്റുപുഴ: അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മൂവാറ്റുപുഴ-മഞ്ഞള്ളൂർ ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. യു .ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ.കെ.എം. സലിം ഉദ്ഘാടനം ചെയ്തു. മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. അബ്രഹാം തൃക്കളത്തൂർ, കെ.പി. ജോയി, മാത്യൂസ് വർക്കി, കബീർ പുക്കടശ്ശേരി, സി.വി. ജോയി, അസീസ് പാണ്ട്യാരപ്പിള്ളി, സാബു ജോൺ, കെ.ഒ.ജോർജ്, കെ.കെ.ഉമ്മർ, ഹിപ്സൺ എബ്രഹാം, മുഹമ്മദ് റഫീക്ക്. കെ.എം. പരീത്, പോൾ ലൂയീസ്, ജെയ്സൺ പാലക്കുഴ, സന്തോഷ് ഐസക്ക് , പി.പി. അലി, സജി ടി. ജേക്കബ്ബ്, മുഹമ്മദ് റഫീക്ക്, എം.സി. വിനയൻ, സാജു കടാതി, ജോളി മണ്ണൂർ, കെ.കെ. സുബൈർ, എൻ.എം നാസർ എന്നിവർ സംസാരിച്ചു.