കൊച്ചി: കുസാറ്റിലെ കെ.എം സ്‌കൂൾ ഒഫ് മറൈൻ എൻജിനിയറിംഗിൽ അസോസിയേറ്റ് പ്രൊഫസർ (മറൈൻ എൻജിനിയറിംഗ്) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 1,04,000/ രൂപയാണ് പ്രതിമാസ ശമ്പളം. ഓൺലൈൻ അപേക്ഷാഫോമും യോഗ്യത, അപേക്ഷാഫീസ് തുടങ്ങിയ വിവരങ്ങളും https://recruit.cusat.ac.inൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂലായ് 20.
കൂടാതെ, അപേക്ഷയുടെ ഹാർഡ് കോപ്പി, വയസ്, യോഗ്യത, പ്രവൃത്തിപരിചയം, പുരസ്‌കാരങ്ങൾ, ഗവേഷണ പ്രസിദ്ധീകരണങ്ങൾ, സംവരണം തുടങ്ങിയ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഫീസടച്ച രേഖയും സഹിതം ''രജിസ്ട്രാർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി - 682 022" എന്ന വിലാസത്തിൽ 25നുള്ളിൽ ലഭിക്കണം.