മൂവാറ്റുപുഴ: മേള ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രസിഡന്റായി സുർജിത് എസ്തോസിനെയും സെക്രട്ടറിയായി എസ്. മോഹൻദാസിനേയും തിരഞ്ഞെടുത്തു. വി.എ.കുഞ്ഞുമൈതീൻ (ട്രഷറർ), പി. എം.ഏലിയാസ് (വൈസ് പ്രസിഡന്റ്), ടി.പി. ജിജി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മുഖപത്രമായ വോയ്സ് ഓഫ് മേളയുടെ ചീഫ് എഡിറ്ററായി പി. എ. സമീറിനെ തിരഞ്ഞെടുത്തു. അഡ്വ. എം. എസ്.അജിത്, അജ്മൽ ചക്കുങ്ങൽ, ബി.അശോക് കുമാർ, അഡ്വ. കെ.എച്ച്. ഇബ്രാഹിം കരിം, അഡ്വ. ജോണി ജോർജ്, പ്രിജിത് ഒ. കുമാർ, ഫഹദ് ബിൻ ഇസ്മായിൽ, മൃദുൽ ജോർജ്, രഞ്ജിത് പി.കല്ലൂർ, കെ ബി.വിജയകുമാർ, സ്മിത്ത് വർഗീസ് പാലപ്പുറം എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.