lib

കാലടി: വായനാപക്ഷാചാരണത്തിന്റെ ഭാഗമായി കാഞ്ഞൂർ പാറപ്പുറം വൈ.എം.എ ലൈബ്രറി പുസ്‌തക ചർച്ച സംഘടിപ്പിച്ചു. ഒമ്പതാം വാർ‌ഡിലെ കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ പാറപ്പുറത്തകുടി സന്തോഷിന്റെ വസതിയിൽ നടന്ന ചർച്ച കാഞ്ഞൂർ മേഖല ഗ്രന്ഥശാലാ സമിതി കണവീനർ എ.എ. സന്തോഷ് ഉദ്ഘാടനം ചെയ്തു.

എൻ. എൻ. പിഷാരടി രചിച്ച "ആണ്ടാൾപുരം പോകും വഴി"എന്ന പുസ്തകം കെ.കെ.രാജേഷ്കുമാർ അവതരിപ്പിച്ചു.കെ.എസ്.സ്വാമിനാഥൻ അദ്ധ്യക്ഷനായി. ലൈബ്രറി പ്രസിഡന്റ് പി .തമ്പാൻ, കെ.കെ.സുമ,പി.പി.സിബി, സെക്രട്ടറി കെ.ജെ.അഖിൽ, അശ്വതി ജെമിനി എന്നിവർ പ്രസംഗിച്ചു.