
കൊച്ചി : സാധാരണക്കാരുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കുവാനും അതിന് പരിഹാരം തേടാനുമുള്ള ജനകീയവേദിയായ സെൻട്രൽ ഹ്യൂമൻ റൈറ്റ്‌സ് ഫോറം നാഷണൽ കൺവെൻഷൻ മൂന്നിന് എറണാകുളം അദ്ധ്യാപക ഭവനിൽ നടക്കും. മൂന്നിന് രാവിലെ 10ന് ഹൈക്കോടതി ജസ്റ്റിസ് പി.ജി. അജിത്കുമാർ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയാകും. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് മുഖ്യപ്രഭാഷണം നടത്തും. മേയർ എം. അനിൽകുമാർ മുഖ്യാതിഥിയാകും. സാംസ്‌കാരിക സമ്മേളനം സംവിധായക രേവതി വർമ്മ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ അഡ്വ. ഗണേഷ് പറമ്പത്ത്, പി.ആർ.വി. നായർ, അജിത്ത് റോയൽ, മനോജ് എം. എന്നിവർ പങ്കെടുത്തു.