പെരുമ്പാവൂർ: വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അദ്ധ്യാപകൻ നെല്ലിക്കുഴി സ്വദേശി ഇടയാലിൽ അലിയാറിന് 20 വർഷം തടവ്. പെരുമ്പാവൂർ അതിവേഗ പ്രത്യേക കോടതി സ്പെഷ്യൽ ജഡ്ജ് വി. സതീഷാണ് ശിക്ഷവിധിച്ചത്.

2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാപിതാക്കൾ തടിയിട്ടപറമ്പ് പൊലീസിൽ നൽകിയ പരാതിപ്രകാരമായിരുന്നു കേസ്. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.എ. സിന്ധു പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായി.