പെരുമ്പാവൂർ: വാഴക്കുളം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന വാതിൽപ്പടി സേവന പരിശീലന പരിപാടി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അഷറഫ് ചീരേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കില ട്രെയിനർ എം.സുരേഷ് ക്ലാസ് നയിച്ചു. പഞ്ചായത്ത് അംഗങ്ങളായ എ.കെ.മുരളീധരൻ, വിനീത ഷിജു, കെ.ജി. ഗീത, നൗഫി കരീം, സുഹറ കൊച്ചുണ്ണി, കെ.എസ്.ഹമീദ്, ഫസീല ഷംനാദ്, ജനറൽ കൺവീനർ മുട്ടം അബ്ദുള്ള, കോ ഓഡിനേറ്റർ അബുൽ വാജിദ്, അസി.സെക്രട്ടറി സത്യനാരായണൻ എന്നിവർ പ്രസംഗിച്ചു. പ്രായാധിക്യം, ഗുരുതര രോഗം ബാധിച്ചവർ, അതിദാരിദ്യമുള്ളവർ, അജ്ഞതമൂലം സർക്കാർ സേവനങ്ങൾ ലഭ്യമാകാത്തവർ, മറ്റു സഹായം അർഹിക്കുന്നവർ എന്നിവരെ കണ്ടെത്തി വീടുകളിൽ സേവനം എത്തിക്കുക എന്ന സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയാണ് വാതിൽപ്പടി സേവനം. ആശാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി വർക്കർമാർ, സന്നദ്ധ പ്രവർത്തകർ, വാളണ്ടറിയന്മാർ തുടങ്ങിയവർ പങ്കെടുത്തു.