ആലുവ: ആലുവ അദ്വൈതാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് സ്വാമി ശാശ്വതീകാനന്ദ സമാധിദിനാചരണം സംഘടിപ്പിക്കും. രാവിലെ 9.30ന് അദ്വൈതാശ്രമത്തിലെ സമ്പൂർണാനന്ദ സ്വാമി ഹാളിൽ അനുസ്മരണ സമ്മേളനം നടക്കുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അറിയിച്ചു.