പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ മയൂരപുരം - പാണ്ടിക്കാട് റോഡ് ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സിന്ധു അരവിന്ദ്, മായ കൃഷ്ണകുമാർ, വികസന സമിതി അംഗങ്ങളായ ബിനു മാതംപറമ്പിൽ, ഷൈജി ജോയി, കെ.കെ. കൃഷ്ണകുമാർ, ശിവൻ കളപ്പാറ, ബിജു വേഴപ്പിള്ളി, ജോയി പാലാട്ടി, അനി പഴമ്പിള്ളി, കെ.ടി.ജോസ്, അനു വെള്ളാട്ടുകുടി എന്നിവർ സംസാരിച്ചു.