പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനവും വികസന രേഖയുടെ പ്രകാശനവും നിർവഹിച്ചു. പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, അജിത് കുമാർ, സിന്ധു അരവിന്ദ്, പി.വി. സുനിൽ, ജിജി ശെൽവരാജ്, പഞ്ചായത്ത് അംഗങ്ങളായ എം.ഒ. ജോസ്, മായാ കൃഷ്ണകുമാർ, എം.വി. സാജു, ഹരിഹരൻ പടിക്കൽ, സെക്രട്ടറി ഇൻചാർജ് സുനിൽ തുടങ്ങിയവർ സംസാരിച്ചു.