കളമശേരി: നുവാൽസിൽ സോഷിയോളജിയിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവിലേയ്ക്ക് ജൂലായ് നാലിന് രാവിലെ 10 നു അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ചുരുങ്ങിയത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ് / സംസ്ഥാന സെറ്റ് അഥവാ പി.എച്ച്.ഡി ഉള്ളവരായിരിക്കണം അപേക്ഷകർ. വിശദവിവരങ്ങളും അപേക്ഷാ ഫോമും നുവാൽസ് വെബ്സൈറ്റിൽ (www.nuals.ac.in) ലഭ്യം.