കൊച്ചി: സ്കോൾ-കേരള മുഖേന 2022-23 അദ്ധ്യായന വർഷത്തെ ഹയർസെക്കൻഡറി കോഴ്സ് രണ്ടാംവർഷ പ്രവേശനം, പുനഃപ്രവേശനം ആഗ്രഹിക്കുന്നവർ ജൂലായ് 5ന് അകം ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും www.scolekerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484- 2377537 നമ്പരിൽ ബന്ധപ്പെടണം.