മൂവാറ്റുപുഴ: കച്ചേരിത്താഴത്തിന് തണലേകുന്ന ആൽമരം സംരക്ഷിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. നഗരമദ്ധ്യത്തിലെ ആൽമരം കാലങ്ങളായി ആയിരങ്ങൾക്ക് തണലും ശുദ്ധ വായും പ്രദാനം ചെയ്യുന്നതാണ്.
വർഷങ്ങളുടെ പഴക്കമുള്ള ആൽമരം കച്ചേരിത്താഴം ബസ് സ്റ്റാൻഡ് ആയിരുന്ന കാലം മുതൽ സംരക്ഷിച്ചു പോന്നിരുന്നതാണ്. ആൽമരത്തറ ഇപ്പോൾ പൊട്ടിപൊളിഞ്ഞ് കല്ലൂകൾ ഇളകി ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലായിക്കഴിഞ്ഞു. വർഷങ്ങൾക്കു മുമ്പ് എസ്. ബി .ഐ യുടെ സാമൂഹിക ഉത്തരവാദിത്ത നിധിയിൽ നിന്നും പണം മുടക്കി ആൽമരത്തറ കെട്ടിയിരുന്നു. ഓട്ടോതൊഴിലാളികൾ അടക്കമുള്ള പരിശ്രമവും ഇതിനു പിന്നിലുണ്ട്. സംരക്ഷണം കുറഞ്ഞതാണ് തറകൾ പൊട്ടിയ നിലയിലാകാൻ കാരണം. ആൽവൃക്ഷത്തിന്റെ തകർന്നുപോയ തറയ്ക്കു പകരം പുതിയത് കെട്ടി സംരക്ഷിക്കാൻ അധികാരികൾ തയാറാകണമെന്ന് നാട്ടുകാരുടെ ആവശ്യപ്പെട്ടു.