
നെടുമ്പാശേരി: നെടുമ്പാശേരി കൃഷിഭവനിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി കയ്യാല അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ ജെസി ജോർജ്ജ്, കൃഷി ഓഫീസർ എം.എ. ഷീബ, പഞ്ചായത്ത് അംഗങ്ങളായ സി.ഒ. മാർട്ടിൻ, അജിത അജയൻ, വറീത് അന്തോണി, അബിത മനോജ്, എ.വി. സുനിൽ, കെ.കെ. അബി, പി.ഡി. തോമസ്, ബിന്ദു സാബു, ബീന ഷിബു, ജോബി നെൽക്കര, പഞ്ചായത്ത് സെക്രട്ടറി ജെസി, അസി. സെക്രട്ടറി സുനിൽ എന്നിവർ പങ്കെടുത്തു. പ്രധാനമന്ത്രി ഫസൽ ഭീമാ യോജന ഇൻഷ്വറൻസ് പദ്ധതി, സ്മാം രജിസ്‌ടേഷൻ, പി.എം. കിസാൻ ഹെൽപ്പ് ഡെസ്‌ക്, വി.എഫ്.പി.സി.കെ, കായികോ, കുടുംബശ്രീ എന്നിവയുടെ നടീൽ വസ്തുക്കളുടെ പ്രദർശനവും വില്പനയും കാർഷിക ക്വിസ് എന്നിവയും നടന്നു.