നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്ത്, ചാലാക്ക മെഡിക്കൽ കോളേജ്, കുന്നുകര എം.ഇ.എസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം ചെയ്തു. കോളേജ് സെക്രട്ടറി ഡോ. കെ.എ. അബൂബക്കർ, കോളേജ് ട്രഷറർ എം.ഐ. അബ്ദുൽ ഷെരീഫ്, വി.കെ.എം. ബഷീർ, കോളേജ് പ്രിൻസിപ്പൽ ഡോ. പി. ആത്മറാം, വൈസ് പ്രിൻസിപ്പൽ ഡോ. പ്രീത ആർ. നായർ, മെഡിക്കൽ കോളേജ് പ്രതിനിധി ഡോ. മഞ്ജുഷ എന്നിവർ പ്രസംഗിച്ചു.