file

കൊച്ചി: പതിനഞ്ചു ദിവസങ്ങൾ കൊണ്ട് ജില്ലയിൽ തീർപ്പാക്കിയത് 40,755 ഫയലുകൾ. ജൂൺ 15മുതൽ 30 വരെയുള്ള പ്രവർത്തനങ്ങളിൽ 57.44 ശതമാനം ഫയലുകൾ തീർപ്പാക്കിയ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസാ ണ് ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെച്ചത്. ജൂൺ 15ലെ കണക്ക് പ്രകാരം ശേഷിച്ചിരുന്ന 6,246 ഫയലുകളിൽ 3,588 ഫയലുകളും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിലെ ജീവനക്കാർ തീർപ്പാക്കി.

ഏറ്റവുമധികം ഫയലുകൾ തീർപ്പാക്കാൻ ശേഷിച്ചിരുന്ന റവന്യൂ വകുപ്പിലും തീർപ്പാക്കൽ വേഗത്തിൽ പുരോഗമിക്കുകയാണ്. ജൂണിൽ 14,580 ഫയലുകൾ തീർക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 21,851 ഫയലുകൾ തീർപ്പാക്കി.

വിവിധ ഓഫീസുകളിൽ തീർപ്പാക്കിയ ഫയലുകൾ(തീർപ്പാക്കാനുണ്ടായിരുന്ന ഫയലുകളുടെ എണ്ണം ബ്രായ്ക്കറ്റിൽ)

ഇടപ്പള്ളി റീജിയണൽ സോഷ്യൽ ഫോറസ്ട്രി

ചീഫ് കൺസെർവറ്റർ ഓഫീസ്- 1,370(3,158)

കൊച്ചി സിറ്റി പോലീസ് കമ്മിഷണറേറ്റ്- 2,688(8,587)

കളക്ടറേറ്റ്- 8,023


കളക്ടറേറ്റിലെ മജിസ്റ്റീരിയൽ വിഭാഗം- 2,766


ഭരണ നിർവഹണ വിഭാഗം- 1,028


ഭൂ പരിഷ്‌കരണ വിഭാഗം- 1,417


റവന്യൂ റിക്കവറി വിഭാഗം- 1,402

ഞായറാഴ്ച സർക്കാർ ഓഫീസുകൾ തുറക്കും
ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച ജില്ലയിലെ സർക്കാർ ഓഫീസുകളെല്ലാം തുറന്ന് പ്രവർത്തിക്കും. സന്ദർശകർക്ക് പ്രവേശനമില്ല. വിവിധ വകുപ്പുകളിലായി 15,000 ഫയലുകൾ തീർപ്പാക്കകുകയാണ് ലക്ഷ്യം. ഫയൽ തീർപ്പാക്കൽ ഒരോ ആഴ്ചയും എ.ഡി.എം, രണ്ടാഴ്ച കൂടുമ്പോൾ ജില്ലാ കളക്ടർ, മാസത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവ് എന്നിങ്ങനെ വിലയിരുത്തും.