
ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിക്കാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടറിയെ ഉപരോധിച്ച യു.ഡി.എഫ് അംഗങ്ങൾ തുടർന്ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയും ബഹിഷ്‌കരിച്ചു. പലവട്ടം പരാതികൾ നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നും ഇഴജന്തുക്കളുടെ താവളമാണ് പഞ്ചായത്തും പരിസരവുമെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.
യു.ഡി.എഫ് അംഗങ്ങളായ എൻ.എച്ച്. ഷബീർ, അബ്ദുൽ കരീം, ഷൈനി ടോമി, ഫെസീന അൻസാർ, ഹസീന ഹംസ, ജാസ്മിൻ മുഹമ്മദ്, അംബിക, ജസിന്താ ബാബു എന്നിവരാണ് പ്രതിഷേധിച്ചത്. തുടർന്ന് ചേർന്ന പഞ്ചയത്ത് കമ്മിറ്റിയും ബഹിഷ്‌കരിച്ചു. ജനങ്ങളും പഞ്ചായത്ത് അംഗങ്ങളും ഉന്നയിക്കുന്ന പരാതികൾ കഴിഞ്ഞ ആറു മാസത്തോളമായി അജണ്ടയിൽ ഉൾപ്പെടുത്തിട്ടില്ലെന്ന് അംഗങ്ങൾ പറഞ്ഞു.