കടമക്കുടി: കോരമ്പാടം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പിഴലയിൽ പൊക്കാളി കൃഷിയാരംഭിച്ചു. കടമകുടി പഞ്ചായത്ത് പ്രസിഡന്റ്‌ മേരി വിൻസെന്റ്, ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ട്രീസ മനുവേൽ എന്നിവർ ചേർന്ന് വിത്തു വിതച്ചു.

ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌ ഹരോൾഡ് നികോൾസൺ അദ്ധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡന്റ്‌ ടി.എസ്. സുനിൽ, ബോർഡ് അംഗങ്ങളായ ടി.കെ. സുരാജ്, ഇ.എക്സ്. ബെന്നി, രാജി രാജേന്ദ്രൻ, ജോൺ ബെന്നി , ആന്റണി സന്തോഷ്‌, കെ.കെ. പ്രതാപ് കുമാർ, എം.വി. വിനോദ്, രശ്മി രനിഷ്, സി.പി.എം കടമകുടി ലോക്കൽ സെക്രട്ടറി ടി.എ. ജോണി, ഏരിയാ കമ്മിറ്റി അംഗം ടി.കെ. വിജയൻ എന്നിവർ പങ്കെടുത്തു.