police

മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് നവീകരിച്ച പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം നിർവഹിച്ചു. മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി. പി എൽദോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ വി. സി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ജോർജ് ഡി. ദാസ്, മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോയി മത്തായി, ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി വി. എസ്. ജയേഷ്, മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്. മുഹമ്മദ് റിയാസ്, മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജശ്രീ രാജു, നഗരസഭാ പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, മൂവാറ്റുപുഴ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജോസ് വി. കാക്കനാട്ട്, ലയൺസ് ഗ്ലോബൽ വില്ലേജ് ക്ലബ്ബ് പ്രസിഡന്റ് യു. റോയി തുടങ്ങിയവർ പ്രസംഗിച്ചു.

ലയൺസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നഗരസഭയുടേയും മണപ്പുറം ഫൗണ്ടേഷന്റേയും സഹകരണത്തോടെയാണ് പുതിയ പൊലീസ് എയ്ഡ് പോസ്റ്റ് നിർമിച്ചത്.ലയൺസ് ക്ലബ്ബിന്റെ വക അഞ്ചു ലക്ഷം രൂപ ചെലവിട്ടായിരുന്നു കെട്ടിട നിർമ്മാണം.