കുറുപ്പംപടി: വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ ഐ.എൻ.ടി യു.സി പെരുമ്പാവൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ഇലക്ട്രിസിറ്റി സർക്കിൾ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ഡി.സി.സി ജന:സെക്രട്ടറി ബാബു പുത്തനങ്ങാടി ധർണ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ഡേവിഡ് തോപ്പിലാൻ അദ്ധ്യക്ഷത വഹിച്ചു. ലേബർ സെന്റർ ചെയർമാൻ അൽഫോൺസ് ,ജില്ലാ സെക്രട്ടറി പി.പി. അവറാച്ചൻ, ജില്ലാ കമ്മറ്റി അംഗം സുലൈമാൻ പോഞ്ഞാശേരി, പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറി മുഹമ്മദ് കുഞ്ഞ്, കൂവപ്പടി മണ്ഡലം പ്രസിഡന്റ് സാബു ആന്റണി, റീജിയണൽ ഭാരവാഹികളായ സിദ്ധിക്ക് പുളിയാംപിള്ളി,സലീം ഓടക്കാലി, മനോജ് കൂവപ്പടി, റഫീക്ക് കോന്നംകുടി,വർഗീസ് കുട്ടി, ശിവൻ അശമന്നൂർ,ബാബു പൂവത്തൻവീടൻ, ഇസ്മയിൽ കൂറ്റിപ്പാടം, ലതീഷ് മുടക്കുഴ,ഷാജി മുടക്കുഴ, ഷക്കരിയ ഉമ്മർ, മണ്ഡലം പ്രസിഡന്റുമാരായ പൗലോസ് രായമംഗലം, സുനിൽ തോട്ടുവ, ജോയി ചെട്ടിയാംകുടി, മാത്തുക്കുട്ടി വേങ്ങൂർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജെഫർ റോഡ്രിഗ്‌സ്, സഫീർ പുത്തിരി തുടങ്ങിയവർ സംസാരിച്ചു.